Categories
news

പാക് ഹാക്കർമാർക്ക് ചുട്ട മറുപടി; താരങ്ങളെകൊണ്ട് കവചം തീർത്ത് മലയാളി ഹാക്കർമാർ.

തിരുവനന്തപുരം: പാക് തെരഞ്ഞെടുപ്പ്​ കമ്മീഷന്റെയും, വിമാനത്താവളത്തിന്റെയും വെബ്സൈറ്റില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സലിംകുമാര്‍, നിവിന്‍പോളി, ഇന്നസെൻറ് തുടങ്ങിയ സിനിമാ താരങ്ങളെ കൊണ്ടുള്ള മറുപടി കസർത്ത്. എയർപോര്‍ട്ട് സൈറ്റ് കിഴ്‌പ്പെടുത്തിയ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് മലയാളി ഹാക്കര്‍മാര്‍. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള ചില സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ അക്രമിച്ചതിന് പിന്നാലെയാണ് പാക് സൈറ്റുകളില്‍ കേരള സൈബര്‍ വാരിയേഴ്‌സ്, മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്നീ പേരുകളിൽ മലയാളി ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്.

“മേരി ദേശ് വാസിയോം, കേരളത്തിലെ വെബ്‌സൈറ്റുകള്‍ തൊട്ടാല്‍ എന്താകുമെന്ന് കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ഈ തവണ ട്രോളന്‍ മാര്‍ക്കും പൊങ്കാലാ സ്‌പെഷലിസ്റ്റുകള്‍ക്കും അവസരം തരികയാണ്. പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് അഡ്മിന്‍ ലോഗിന്‍ ഡീറ്റെയില്‍സ് ചുവടെ കൊടുക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാന്‍ സമയം ആയിരിക്കുന്നു. പിന്നെ പാസ്‍വേർഡ് മാറ്റി മറ്റു പൊങ്കാല സ്‌പെഷെലിസ്റ്റുകളെ ബുദ്ധിമുട്ടിക്കരുത്. അവര്‍ക്കും അവസരം കൊടുക്കണമെന്ന് അഭ്യാര്‍ഥിക്കുന്നു”. ഇതായിരുന്നു  മല്ലുസൈബര്‍ സോള്‍ജ്യേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ പാക് സൈറ്റ് വാക് ശരം കൊണ്ട് നിറഞ്ഞു. ഓരോ നിമിഷവും സൈറ്റിലെ വിവരങ്ങള്‍ മാറിമറിഞ്ഞു. സഹികെട്ട പാക് അധികൃതര്‍ സൈറ്റ് പിൻവലിച്ചു. ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. “പാക് സൈബര്‍ അറ്റാക്കേഴ്‌സ്” എന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് റെസ്റ്റ് എന്നീ സന്ദേശങ്ങളാണ് വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest