Categories
പാക്ക് വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചു
Trending News




Also Read
ഇസ്ലാമാബാദ്: പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 661 വിമാനം തകര്‍ന്നു വീണ് എല്ലാ യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. പാകിസ്ഥാന് ഗായകന് ജുനൈദ് ജംഷീദ് അടക്കം വിമാനത്തിലുണ്ടായിരുന്ന 48 പേരും മരിച്ചതായി പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് മേധാവി മുഹമ്മദ് സൈഗോള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചിത്രാളില്‍ നിന്നും ഇസ്ലാമാബാദിലേക്ക് പോയ പികെ 661 എന്ന വിമാനമാണ് ഹവേലിയന് സമീപം തകര്‍ന്ന് വീണത്. പറന്നുയര്‍ന്ന ഉടനെ തന്നെ വിമാനത്തിന് കണ്ട്രോള് ടവറുമായുള്ള ബന്ധംനഷ്ടപ്പെടുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. 40 മൃതദേഹങ്ങള്‍ മാത്രമാണ് ഇത് വരെ തിരിച്ചറിയാനായത്. അപകടത്തിന് കാരണം വിമാനത്തിന്റെ കാലപ്പഴക്കമല്ലെന്ന് സൈഗോള്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വിമാനത്തിന്റെ കാലപ്പഴക്കമാകാൻ സാധ്യതയില്ലെന്നാണ് സൈഗോള്‍ പറഞ്ഞത് .

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്