Categories
പാക്കിസ്ഥാന് വിട്ടുനൽകുന്ന സിന്ധു നദീജലം നിർത്തും- പ്രധാനമന്ത്രി.
Trending News




Also Read
പഞ്ചാബ്: ഇന്ത്യയും പാക്കിസ്‌ഥാനുമായുള്ള സിന്ധുനദീജല കരാറിന്റെ അടിസ്‌ഥാനത്തിൽ പാക്കിസ്ഥാന് നൽകിവരുന്ന വെള്ളം നിർത്തുന്നതു സംബന്ധിച്ച് പുനരാലോചന നടത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേലിൽ ഒരു തുള്ളിവെള്ളം പോലും നൽകില്ലന്നും ഈ വെള്ളം ഇന്ത്യയിലെ കർഷകർക്കു നൽകുമെന്നും പാക്കിസ്ഥാന് വിട്ടുനൽകുന്ന നദീജല വിതരണം നിർത്താനാണ് ഉദ്ദേശിക്കുന്നതെന്നും മോദി പറഞ്ഞു. തനിക്ക് പ്രധാനം തെരഞ്ഞെടുപ്പല്ല, മറിച്ച് കർഷകരുടെ ക്ഷേമമാണെന്നും ജലം ലഭ്യമാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലെ ഭട്ടിൻഡയിൽ എയിംസ് ആശുപത്രിയുടെ ശിലാസ്‌ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1960ൽ ഇന്ത്യയും പാക്കിസ്‌ഥാനുമായുള്ള സിന്ധുനദീജലകരാറിൽ ആറു നദികളിലെ വെള്ളം പങ്കുവയ്ക്കാമെന്നാണ് വ്യവസ്‌ഥ. എന്നാൽ നരേന്ദ്ര മോദി സിന്ധുനദീ ജലകരാർ ലംഘിക്കുകയാണെന്നു പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മുഖ്യ ഉപദേഷ്ടാവ് സർതാജ് അസീസ് കുറ്റപ്പെടുത്തി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്