Categories
news

പാക്കിസ്ഥാന്റെ പുതിയ സൈനികമേധാവി: ജനറൽ ഖമർ ജാവേദ്​ ബജ്​വ;

കറാച്ചി: പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറൽ ഖമർ ജാവേദ് ബജ്വ നിയമിതനായി. റഹീൽ അഹമദ് വിരമിച്ച  ഒഴിവിലാണ് ബജ്വ സൈനികമേധാവിയായി നിയമിതനായത്.  ജനറൽ സുബൈർ ഹയാതിനെ ജോയിൻറ് ചീഫ് സ്റ്റാഫ് കമ്മറ്റിയുടെ തലവനായും നിയമിച്ചു.

pakarmy-news4

പാക്കിസ്ഥാൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്സിലൂടെയാണ് ബജ്വ സൈന്യത്തിൽ എത്തിയത്. 1982ൽ പാക്കിസ്ഥാൻ ആർമിയുടെ സിന്ധ് റെജിമെൻറിലൂടെയായിരുന്ന അദേഹം തെൻറ സൈനിക സേവനം ആരംഭിച്ചത്. മുൻപ് ആർമി ട്രയിനിങ് ആൻഡ് ഇവാലുവേഷെൻറ തലവനായും ബജ്വ സേവനമനുഷ്ടിച്ചിട്ടുണ്ട്.

pak-army-news1

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest