Categories
news

പാംപോര്‍ ഭീകരാക്രമണം മലയാളി സൈനികനും വീരമൃത്യു.

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പാംപോറില്‍ കരസേനയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനും.  കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി.രതീഷാണ് മരിച്ചത്. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാർ എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

ഇന്നലെ ഉച്ചയോടെയാണ് പാംപോറിലെ കഡ്ലബല്‍ എന്ന സ്ഥലത്തെ ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടി സൈനിക വാഹനവ്യൂഹം കടന്ന് പോകുമ്പോൾ ബൈക്കിലെത്തിയ ഭീകരര്‍ സൈനിക വാഹനത്തിന് നേർക്ക് വെടിവയ്ക്കുകയായിരുന്നു.

ആൾക്കൂട്ടത്തിന് നടുവിലായതിനാൽ സൈന്യത്തിന് തിരിച്ചു വെടിവെയ്ക്കാനായില്ല. ആക്രമണം നടത്തിയ ഭീകരർ ജനക്കൂട്ടത്തിനിടയിലൂടെ ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ ഇവർക്കായി ശക്തമായ തിരച്ചില്‍ ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.

0Shares

The Latest