Categories
news

പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ധരാത്രി വരെ മാത്രം.

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സൗകര്യം പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. പഴയ നോട്ട് അവശ്യസേവനങ്ങള്‍ക്കെല്ലാം ഈ മാസം 15 വരെ ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാല്‍ ഇന്ന് അര്‍ധരാത്രിക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍നിന്നും വിമാനത്താവളത്തില്‍ നിന്നും വിമാന ടിക്കറ്റും വാങ്ങാനും പഴയ 500 രൂപ നോട്ട് സ്വീകരിക്കുകയില്ല.

note-news

എന്നാല്‍, പാചകവാതകം വാങ്ങുന്നതിനു പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനു വിലക്കില്ല. മറ്റ് അവശ്യസേവനങ്ങള്‍ക്കു പഴയ 500 രൂപ നോട്ടുകള്‍ 15ന് അര്‍ധരാത്രിവരെ സ്വീകരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ പഴയ 500 രൂപ നോട്ടുകള്‍ ഈ മാസം 15 വരെ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

note

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest