Categories
പഴയ 1000,500 നോട്ടുകള്‍ നവംമ്പര്‍ 24 വരെ ഉപയോഗിക്കാം.
Trending News




ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ പ്രത്യേകാവശ്യത്തിനു വേണ്ടി നവംമ്പര്‍ 24 വരെ ഉപയോഗിക്കാം. നോട്ട് പിന്‍വലിക്കല്‍ നിയമം നടപ്പാക്കിയത് സംബന്ധിച്ച് ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പഴയ നോട്ട് സ്വീകരിക്കുന്നതിന്റെ സമയ പരിധി ഇന്ന് അവസാനിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം.
Also Read
സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 24 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കും. പുതിയ 500,2000 നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ പ്രത്യേക സേനകളെ രൂപീകരിക്കാനും മുതിര്‍ന്ന പൗരന്മാര്ക്കും ശാരീരിക വൈകല്ല്യമുള്ളവര്‍ക്കും പണം മാറുന്നതിന് ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും നടപടികള്‍ സ്വീകരിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്