Categories
പഴയ നോട്ടുകള്‍ അസാധുവാകുമെങ്കിലും പൊതുജനം ആശങ്കപെടേണ്ടതില്ല
Trending News




ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി. കളളപ്പണം തടയുന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. പഴയ നോട്ടുകള്‍ അസാധുവാകുമെങ്കിലും പൊതുജനം ആശങ്കപെടേണ്ടതില്ലന്നും പ്രധാനമന്ത്രി പറഞ്ഞു. 72 മണിക്കൂറത്തേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൌണ്ടര്‍ തുടങ്ങിയ ഇടങ്ങളില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് അനുവദിച്ചിട്ടുണ്ട്. മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ ഉപയോഗിക്കാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഓരോ നടപടിയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. തീരുമാനം രാജ്യത്തെ അറിയിക്കുന്നതിന് മുന്‍പ് രാഷ്ട്രപതി ഉള്‍പ്പെടെയുളളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read
സമൂഹത്തിലെ പാവങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാകുന്നതും കളളപ്പണവും അഴിമതിയുമാണ്. രണ്ടര വര്‍ഷത്തിനുളളില്‍ 1.25 ലക്ഷം കോടി രൂപയുടെ കളളപ്പണമാണ് പിടിച്ചെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിക്ക് അപ്പുറത്തുളള രാജ്യത്തിന്റെ ശത്രുക്കള്‍ കളളനോട്ടുകള്‍ കൊണ്ടാണ് വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Sorry, there was a YouTube error.