Categories
പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന ഉത്തരവിനെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍: സ്ത്രീകളെ തടഞ്ഞു.
Trending News




Also Read
തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. ഇന്നു രാവിലെ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ തടയുകയും മടക്കി അയക്കുകയും ചെയ്തു. ചുരിദാര്‍ ധരിച്ച് ക്ഷേത്ര പ്രവേശനത്തിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍ മുന്നോട്ടു വന്നിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് പ്രതിഷേധക്കാര്‍ ചുരിദാര്‍ ധരിച്ചെത്തുന്നവരെ തടയുന്നത്. എന്നാല്‍ കിഴക്കേനടയിലൂടെ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിച്ചു. ഇന്നലെയാണ് ക്ഷേത്രത്തില്‍ ചുരിദാറിട്ട് സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണ സമിതിയുടെയും രാജകുടുംബ പ്രതിനിധികളുടെയും എതിര്‍പ്പ് മറികടന്നാണ് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറായ അഡ്വ. റിയ രാജുവിന്റെ ഈ തീരുമാനം.
ചുരിദാര്‍ ധരിച്ച് വന്ന വിശ്വാസികളെ തടയുന്നതിനെതിരെ പോലീസിന്റെ സഹായം തേടുമെന്ന് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്