Categories
news

പാറ്റ്ന- ഇന്‍ഡോര്‍ എക്‌സ്പ്രസ്‌ പാളം തെറ്റി: 63 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കാന്‍പൂര്‍ • ഉത്തര്‍പ്രദേശിലെ പുക്രായനില്‍ പാറ്റ്ന- ഇന്‍ഡോര്‍ എക്‌സ്പ്രസ്‌ ട്രെയിന്‍ പാളം തെറ്റി 63 പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. അന്‍പതോളം പേരുടെ നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയും.
twin-train-derail-l
കാന്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പുക്രായന്‍. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. 14 ബോഗികളാണ് പാളം തെറ്റിയത്. നാലു എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. ആറു സ്ലീപ്പര്‍ ബോഗികളും രണ്ടു ജനറല്‍ ബോഗികളും അപകടത്തില്‍പ്പെട്ടു. ബോഗികള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

_train-derailed

image-1

image

train-3

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest