Categories
നോട്ട് പ്രതിസന്ധി: സർക്കാർ സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ നീക്കം.
Trending News




Also Read
ന്യൂ ഡൽഹി: നോട്ട് അസാധുവാക്കല്‍ കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണ ബാങ്കുകളെ രക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നടപടി. ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വന്‍തോതിലുള്ള ഫണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നതോടെ ഈ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക് ദില്ലിയില്‍ പറഞ്ഞു.
Sorry, there was a YouTube error.