Categories
news

നോട്ട് പ്രതിസന്ധി: സഹകരണ മേഖലയ്ക്ക് ഇളവു നല്‍കിയേക്കും.

A

ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് ഇളവു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും തീരുമാനം. ഏതൊക്കെ തരത്തിലാകും ഇളവുകള്‍ എന്നതിനെക്കുറിച്ച് ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ.

A

കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനമില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നോട്ട് മാറ്റി നല്‍കുന്നതില്‍നിന്നു സഹകരണ മേഖലയെ ഒഴിവാക്കിയത്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.

New Delhi: People wait in a long queue to exchange their old Rs 500 and Rs 1000 notes outside Reserve Bank of India in New Delhi on Sunday. PTI Photo by Kamal Singh (PTI11_13_2016_000089B)

0Shares

Leave a Reply

Your email address will not be published. Required fields are marked *