Categories
നോട്ട് പ്രതിസന്ധി: ഇടപാടുകാര്‍ക്കായി കാസര്‍കോട് ജില്ലാ ബാങ്കിന്റെ സഹായ ഹസ്തം.
Trending News

Also Read
കാസര്‍കോട്: നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം കഷ്ടപ്പെടുന്ന ഇടപാടുകാരെ സഹായിക്കാനായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പി.ഒ.എസ് (പോയിന്റ് ഓഫ് സെയില്‍) ഷോപ്പിംഗിനുള്ള ദിവസപരിധി 15000 രൂപയില്‍ നിന്ന് 25000 രൂപയായി വര്‍ദ്ധിപ്പിച്ചു.
ഇതോടെ ജില്ലാ സഹകരണ ബാങ്കിന്റെ എ.ടി.എം റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിലും മറ്റും സജ്ജീകരിച്ചിട്ടുള്ള പി.ഒ.എസ് വഴി ദിവസം 25000 രൂപയുടെ ഷോപ്പിംഗ് നടത്താം. കൂടാതെ ബാങ്ക് ശാഖകളില്‍ നിന്ന് നേരിട്ട് ആഴ്ചയില്‍ 24000 രൂപവരെയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ദിവസം 2500 രൂപയും പിന്‍വലിക്കാന്‍ കഴിയുമെന്നും ജില്ലാ ബാങ്ക് അധികൃതര്‍ അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്