Categories
നോട്ട് നിരോധനം മറയാക്കി വന്‍ലാഭം കൊയ്യുന്ന സംഘം പിടിയില്‍.
Trending News




കാസര്‍കോട്: നിരോധിച്ച നോട്ടുകളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘം പിടിയില്‍. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുത്തന്‍ നോട്ടുകള്‍ നല്‍കിയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്. ഇത്തരത്തില്‍ 30 ലക്ഷം രൂപയുടെ നോട്ടുകള്‍ ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
Also Read
ഇടപാടുകാരെ കണ്ടെത്താനായി പ്രത്യേകം ബ്രോക്കര്‍മാരെയും ഇവര്‍ പലസ്ഥലങ്ങളിലായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ഒരു പ്രമുഖ പഴം വ്യാപാരിയാണ് ഇവര്‍ക്ക് 2000 രൂപയുടെ പുതിയ നോട്ടുകള്‍ കൈമാറുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപാരിയെ വെള്ളിയാഴ്ച്ച തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ബാങ്ക് അധികൃതരുടെ സഹായമില്ലാതെ ഇവര്‍ക്ക് ഇത്രയും വലിയ തുക ലഭിക്കില്ലെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിവരികയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്