Categories
news

നോട്ട് നിരോധനം : ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം.

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ മാസങ്ങളായി നിര്‍ജ്ജീവമായ ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുവെന്ന പരാതികള്‍ക്കിടെ ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഇനി ഒരു മാസത്തില്‍ പരമാവധി 10,000 രൂപയും കെ.വൈ.സി നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പരമാവധി 5000 രൂപയും മാത്രമേ ഇനി പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. പാന്‍ കാര്‍ഡുകളില്ലാത്തവര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടില്‍ നിന്ന് 50,000 രൂപയില്‍ താഴെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 49,000 രൂപ വരെ ഇത്തരം അക്കൗണ്ടുകളില്‍ പല തവണയായി നിക്ഷേപിച്ച ശേഷം ഓരോ ആഴ്ചയും 24,000 രൂപ വീതം പിന്‍വലിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

pradhan1

ഇങ്ങനെയാണെങ്കില്‍ ഒരു ലക്ഷത്തിലധികം രൂപ ഒരു മാസത്തില്‍ പിന്‍വലിക്കാനാവും. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനം.

bank

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest