Categories
news

നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യ ബാങ്ക് അവധി, ആശ്വാസമായത് ബാങ്ക് ജീവനക്കാര്‍ക്ക്.

ദില്ലി, തിരുവനന്തപുരം : 500 ,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള ആദ്യ ബാങ്ക് അവധിയാണ് ഇന്ന്. കറന്‍സി പ്രതിസന്ധി ഉണ്ടായതിന് ശേഷം ബാങ്കുകള്‍ തുടര്‍ച്ചയായി പതിനൊന്ന് ദിവസമാണ് പ്രവര്‍ത്തിച്ചത്. അവധിദിനമായ ഇന്ന് നോട്ട് മാറ്റിയെടുക്കല്‍ അടക്കമുള്ള ഇടപാടുകള്‍ ഒന്നും നടക്കുന്നില്ല.

13tv_bank_g2a9l68a_2200382f

കറന്‍സി ക്ഷാമം പരിഹരിക്കാന്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം നിറക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ബാങ്കുകളിലൂടെയും എ.ടി.എമ്മുകളിലൂടെയും വിതരണം ചെയ്യാന്‍ 150 കോടിരൂപയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തിയിട്ടുണ്ട്. കേരളത്തിലാകെ വിതരണംചെയ്യാനുള്ള നോട്ടുകളാണിത്. തിങ്കളാഴ്ച മുതല്‍ ഇവ ബാങ്ക് ശാഖകളിലൂടെ വിതരണംചെയ്യാന്‍ തീരുമാനിച്ചാലും എ.ടി.എമ്മുകളില്‍നിന്ന് 500 രൂപ നോട്ടുകള്‍ ലഭിക്കില്ല. പഴയ നോട്ടിനെക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ് ഇവ. അതിനാല്‍ എ.ടി.എമ്മുകള്‍ പുനഃക്രമീകരിച്ചാല്‍ മാത്രമെ ലഭ്യമാകുള്ളുയെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലും നേരത്തേ 500 രൂപ നോട്ട് എത്തിച്ചിരുന്നു.

andhra-bank

bank-hilidays

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest