Categories
നോട്ട് അസാധുവാക്കല്‍: 50 കോടിയുടെ എല്‍.ഐ.സി പോളിസി എടുത്ത് മുംബൈ സ്വദേശി.
Trending News




Also Read
മുംബൈ: നോട്ട് അസാധുവാക്കല്‍ നടപടി മൂലം വന്‍ നേട്ടം കൊയ്ത് എല്‍.ഐ.സി. നോട്ട് നിരോധനത്തെ തുടര്‍ന്ന് മുംബൈയില്‍ ഒരാള്‍ എടുത്തത് 50 കോടിയുടെ പോളിസി. മുംബൈയില്‍ എല്‍.ഐ.സിയുടെ ദാദര്‍ ബ്രാഞ്ചില്‍ നിന്നാണ് ജീവന് അക്ഷയ് പെന്ഷന് പ്ലാനില്‍ 50 കോടിയുടെ പോളിസി എടുത്തത്. മുന്‍പ് ഡിമാന്റ് കുറഞ്ഞ സ്കീം ആയിരുന്നു ജീവന് അക്ഷയ് പെന്ഷന് പോളിസി. എന്നാല്‍ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഇതിന് ഡിമാന്റ് വര്‍ദ്ധിച്ചിട്ടുണ്ട്.
നവംബര്‍ മാസത്തില്‍ മാത്രമായി ജീവന് അക്ഷയ് സ്കീമില്‍ 8000 കോടി സമാഹരിച്ചുവെന്ന് എല്‍.ഐ.സി എംഡി ഉഷ സംഗ്വാന് അറിയിച്ചിരുന്നു. ഒരു മാസം കൊണ്ട് 104 ശതമാനമാണ് വളര്‍ച്ചയുണ്ടായതെന്നും വാര്‍ഷിക ടാര്‍ജറ്റിന്റെ 70 ശതമാനത്തോളം ഇതിനകം സമാഹരിച്ചു കഴിഞ്ഞെന്നും ഉഷ സംഗ്വാന് വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സമ്പന്നരായ നിരവധിപേര്‍ പോളിസികള്‍ക്കായി പണം ചിലവഴിക്കുന്നുണ്ട്. പലരും കോടികളുടെ പോളിസികളാണ് എടുക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള ഒരു ബിസിനസ്സുകാരനാണ് 50 കോടിയുടെ ഈ പോളിസി എടുത്തതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്