Categories
news

നോട്ട് അസാധുവാക്കല്‍: സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം.

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചു. നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്നത് കോടതിക്ക് ബോദ്ധ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു. നവംബര്‍ എട്ടിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍കാര്‍ നടപടിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ നോട്ട് മാറാനുള്ള  പരിധി 4,500 രൂപ ആയി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ പരിധി 2,000 രൂപ യായി  കുറച്ചതിനെയും കോടതി വിമര്‍ശിച്ചു. 100 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിടാന്‍ കാരണമെന്താണെന്നും കോടതി ചോദിച്ചു.

03th_supreme_court_1319497f
അതേസമയം, നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. പെട്ടെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പൊതുജനങ്ങള്‍ക്ക് ഉപദ്രവമായി തീര്‍ന്നുവെന്നാണു ഹര്‍ജികള്‍ പറയുന്നത്. നോട്ട് അസാധുവാക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി, പൊതുജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ നൂറു രൂപനോട്ടുകള്‍ നിറയ്ക്കുന്നതിനായി എടിഎമ്മുകളില്‍ പുന:ക്രമീകരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസ് അനില്‍ ആര്‍ ധവെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest