Categories
news

നോട്ട് അസാധുവാക്കല്‍; ഭോപ്പാലില്‍ കര്‍ഷകന് കിട്ടിയത് ഒരു കോടിയിലധികം രൂപ.

ഭോപ്പാല്‍:  നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിലെ സാധാരണക്കാരനായ ഒരു കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടിയിലേറെ രൂപ. അസാറം എന്നയാളുടെ  ബാങ്ക് ഓഫ് ഇന്ത്യയുടെ ഖിദിയ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഇത്രയും തുകയെത്തിയത്. എന്നാൽ പാന്‍ നമ്പർ നല്‍കാത്ത അക്കൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപിച്ചതിന് ഭോപ്പാല്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ്  ഇത്രയും തുക തന്റെ അക്കൗണ്ടില്‍ എത്തിയ വിവരം അസാറം അറിയുന്നത്.

നോട്ട് പിൻവലിച്ചതിന് ശേഷം അസാറം വെറും പതിനായിരം രൂപയുടെ നിക്ഷേപമാണ്  നടത്തിയതെന്നും  ജീവനക്കാരുടെ അശ്രദ്ധമൂലം ഉണ്ടായ പിഴവാണ് ഇതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. 500 രൂപയുടെ 20 നോട്ടുകളാണ് അസാറം നിക്ഷേപിക്കാനെത്തിയത്. എന്നാല്‍ തുക രേഖപ്പെടുത്തിയപ്പോള്‍ 20 എന്നുള്ളത് 20000 എന്നായി മാറുകയായിരുന്നുവെന്നും. വിവരം ആദായനികുതി വകുപ്പില്‍ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

 

0Shares

The Latest