Categories
news

നോട്ട് അസാധുവാക്കല്‍: പാർലമെന്ററി കമ്മിറ്റി മുമ്പാകെ വിശദീകരണം നൽകുമെന്ന് ഊര്‍ജിത് പട്ടേല്‍.

ന്യൂഡല്‍ഹി: നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ വ്യാഴാഴ്ച രാവിലെ 11 മണിക്കു ധനകാര്യ പാർലമെന്ററി കമ്മിറ്റി മുമ്പാകെ വിശദീകരണം നൽകും.

നോട്ട് അസാധുവാകൾ നടപടിക്ക് ശേഷം ആവശ്യമായ പുതിയ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. നോട്ടുക്ഷാമം മൂലമുള്ള ദുരിതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സേവന നികുതിയിലെ ഇളവ് ഉൾപ്പെടെ വിവിധ നടപടികൾ സ്വികരിച്ചിരുന്നു.

 

0Shares

The Latest