Categories
നോട്ട് അസാധുവാക്കല്‍: നരേന്ദ്ര മോദി കാണുന്നത് വെറും ഉട്ടോപ്യൻ സ്വപ്നം – എ കെ ആന്റണി.
Trending News

Also Read
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഒട്ടും തൃപ്തികരമല്ലാത്ത പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നല്‍കിയത്. തനിക്ക് തെറ്റു പറ്റിയെന്ന് ഇനിയെങ്കിലും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് സമ്മതിക്കണം. ഒറ്റയടിക്ക് ഡിജിറ്റല്‍ ഇന്ത്യ എന്ന ദിവാസ്വപ്നം കാണുന്ന മോദി ഉട്ടോപ്യയിലെ രാജാവാകാന്‍ ശ്രമിക്കരുതെന്ന് ആന്റണി പറഞ്ഞു. ഇത്തരം ഉട്ടോപ്യൻ സ്വപ്നങ്ങൾ ഒന്നും നമ്മുടെ രാജ്യത്ത് ഒട്ടും പ്രയോഗികമല്ലെന്ന കാര്യം പ്രധാനമന്ത്രി എന്ന നിലയിൽ മോദി തിരിച്ചറിയണമെന്ന് എ കെ ആന്റണി ഓർമിപ്പിച്ചു.
ലോകത്ത് എവിടെയെങ്കിലും പണരഹിത രാജ്യമുണ്ടോയെന്നും ആന്റണി ചോദിച്ചു. കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ വയ്യാത്ത പ്രശ്നങ്ങളൊന്നുമില്ല. സമയമാകുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടും. കേന്ദ്രസര്‍ക്കാരിനെതിരെ വെള്ളിയാഴ്ച നടത്തുന്ന പ്രക്ഷോഭത്തില്‍ എല്ലാനേതാക്കളും പങ്കെടുക്കുമെന്നും ആന്റണി വ്യക്തമാക്കി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്