Categories
news

നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്‍തുണച്ച് അമേരിക്ക.

വാഷിംഗ്ടണ്‍: ഇന്ത്യ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ പിന്‍തുണച്ച് അമേരിക്ക. അഴിമതിയും കള്ളപ്പണവും തടയാന്‍ അത്യാവശ്യവും പ്രധാനപ്പെട്ടതുമായ നടപടിയാണ് ഇതെന്നാണ് യു.എസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ അറിയിച്ചത്.

us-news2

us-news

നോട്ടു അസാധുവാക്കല്‍ നടപടി കാരണം പൊതുജനം ഏറെ ബുദ്ധിമുട്ടിയെങ്കിലും അഴിമതിയെ കൈകാര്യം ചെയ്യാന്‍ ഈ നടപടിയാണ് ഉത്തമമെന്നും ടോണര്‍ ചൂണ്ടിക്കാണിച്ചു. ഇതു സംബന്ധിച്ചുള്ള വിവരങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ടോണര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest