Categories
news

നോട്ട് അസാധുവാക്കല്‍: കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് രാജ് നാഥ് സിങ്.

ന്യൂ ഡൽഹി: നോട്ട് അസാധുവാക്കല്‍ വിഷയം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ദിവസങ്ങളായുള്ള ആവശ്യത്തിന് ഒടുവിൽ അംഗീകാരം. നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവനയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. നോട്ട് അസാധുവാക്കിയ നടപടി ജനങ്ങൾ അംഗീകരിച്ചെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്നു പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയതിനു പിന്നാലെയാണ് സിങ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി എത്തണമെന്നു പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എത്തുകയും ചര്‍ച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  നോട്ടു വിഷയത്തിൽ  ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.

rajnath-singh

rajnath-singh1

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest