Categories
നോട്ട് അസാധുവാക്കല്‍: കള്ളപ്പണക്കാരുടെ ഉറക്കം കെടുത്തിയെന്ന് പ്രധാനമന്ത്രി
Trending News

Also Read
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്റെ തീരുമാനം കടുപ്പമേറിയ ചായ പോലെയാണ്. ചായക്കടക്കാരനായിരുന്ന കാലത്ത് താന്‍ ശീലിച്ചതു പോലെ. പാവപ്പെട്ടവര്‍ക്ക് കടുപ്പമേറിയ ചായയാണ് ഇഷ്ടം. പക്ഷേ പണക്കാര്‍ക്ക് ഇത് രുചിയുണ്ടാകില്ലെന്നും തന്റെ തീരുമാനം കള്ളപ്പണക്കാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ വഞ്ചിക്കുന്നവരെ ഒരു പാഠംപഠിപ്പിക്കാനുള്ള ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹകരിക്കണമെന്നും, 1000, 500 നോട്ട് പിന്‍വലിച്ചത് മൂലം സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ തനിക്ക് വലിയ വേദനയുണ്ടെന്ന് ഗാസിപൂരില്‍ റെയിവെയുടെ പുതിയ പദ്ധതി അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളെ സഹായിക്കാനായി ബാങ്ക് ജീവനക്കാര്‍ 18-19 മണിക്കൂറുകളാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ ജോലികളിലും ഇത്തരത്തില്‍ ഒരു ബുദ്ധിമുട്ട് ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ ഈ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം നല്ലതായിരുന്നു എന്നും മോദി പറഞ്ഞു.
Sorry, there was a YouTube error.