Categories
news

നോട്ട് അസാധുവാക്കലിന് ഇങ്ങനെയും ഒരു രക്തസാക്ഷി!…അസാധുവാക്കിയ നോട്ട് മാറ്റിയെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കൊലയിൽ കലാശിച്ചു.

ബംഗളൂരു: അസാധുവാക്കിയ കറൻസി നോട്ട് മാറ്റി പകരം പുതിയ നോട്ട്  നൽകുന്നതിന്റെ കമ്മീഷനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി. ബംഗളൂരുവിലെ ചെനപട്ടണ സ്വദേശി സത്താര്‍ അലിയെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. 20 ശതമാനം കമ്മീഷനായി നല്‍കിയാല്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയത് തരാമെന്നന്നാണ്  സത്താറിന്റ വാഗ്‌ദാനം. എന്നാൽ പിന്നീട് അയാളുടെ കുട്ടുകാർ വാക്ക് മാറ്റുകയായിരുന്നു. അതെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്.

കൊലപാതകത്തിനു ശേഷം അയാളുടെ കയ്യിലുണ്ടായ പത്ത് ലക്ഷം രൂപയുടെ പുതിയ നോട്ടുൾ പ്രതികള്‍ മോഷ്ടിച്ചു. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest