Categories
news

നോട്ടു വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നു.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും  നടത്തുന്നത്. നോട്ടു വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണം, പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

parliment

New Delhi: Parliament during the first day of budget session in New Delhi on Tuesday. PTI Photo by Kamal Kishore (PTI2_23_2016_000104A)

ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തേണ്ടതില്ലായെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കോണ്‍ഗ്രസ്, ഇടതുപക്ഷപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ  പ്രതിഷേധത്തില്‍  പങ്കെടുക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ജന്തര്‍മന്ദിറിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest