Categories
news

നോട്ടു പ്രതിസന്ധി: പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ക്ക് എതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഇന്ന് പരിഗണിക്കും. പെട്ടെന്നുള്ള സര്‍ക്കാറിന്റെ ഈ തീരുമാനങ്ങളെ ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ് അതുകൊണ്ട് കേന്ദ്രത്തിന്റെ ഈ ഉത്തരവ് കുറച്ചുദിവസത്തേക്ക് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പൊതുതാല്‍പര്യ ഹര്‍ജികളില്‍ നാലെണ്ണമാണ്  ഇപ്പോള്‍ സുപ്രീംകോടതിയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എന്നാല്‍ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് വിശദീകരണം കേള്‍ക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.  ഇതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഡല്‍ഹിയിലെ അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സങ്കം ലാല്‍ പാണ്ഡേ എന്നിവര്‍ക്ക് പുറമെ എസ്. മുത്തുകുമാര്‍, ആദില്‍ ആല്‍വി എന്നിവരാണ് ഹര്‍ജി നല്‍കിയത്.

supreme-court_

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest