Categories
നോട്ടുകൾ പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് പ്രേരണയായത് ഒരു “പിച്ചക്കാരൻ” !…
Trending News




ചെന്നൈ: രാജ്യത്തെമ്പാടുമുള്ള ജനങ്ങളെ ഞെട്ടിപ്പിച്ചുകൊണ്ട് 500,1000 രൂപയുടെ കറൻസി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന്കളമൊരുക്കിയത് അടുത്തകാലത്ത് തമിഴകത്തെ ഇളക്കിമറിച്ച “പിച്ചൈക്കാരൻ ” എന്ന സിനിമയാണെന്ന് ചുണ്ടികാണിക്കപ്പെടുന്നു. ജിവിതത്തിന്റെ പുറമ്പോക്കിൽ അലയുന്ന ഏകാന്തപഥികനായ ഒരു പിച്ചക്കാരെനെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം ശശി എന്ന സംവിധായകനാണ് സാക്ഷാത്കരിച്ചത്.
Also Read
രാജ്യത്തിന്റെ സാമ്പത്തിക ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ 1000,500 കറൻസി നോട്ടുകൾ നിരോധിക്കണമെന്ന പിച്ചക്കാരന്റെ അഭിപ്രായം ഈ ചിത്രത്തിലെ ഒരു സുപ്രധാന രംഗത്തുണ്ട്. സ്വകാര്യ എഫ്.എം നിലയം ശ്രോതാക്കളുമായി നടത്തിയ തത്സമയ സംഭാഷണ പരിപാടിയിൽപങ്കെടുത്ത ഒരു പിച്ചക്കാരനാണ് നികുതിവെട്ടിപ്പും കള്ളപ്പണവും മറ്റും തടയാനുള്ള പരിഹാരമാർഗമായി 500,1000 കറൻസി നോട്ടുകൾ അസാധുവാക്കണമെന്ന് പറഞ്ഞത്.
സാധാരണക്കാരിൽ സാധാരണക്കാരനായ പിച്ചക്കാരന്റെ കുറിക്കുകൊള്ളുന്ന ഈ നിർദ്ദേശം റേഡിയോനിലയം അധികൃതരെയും സാമ്പത്തിക വിദഗ്ധരെയും മറ്റും അത്ഭുതപ്പെടുത്തുകയുണ്ടായി.നിരക്ഷരനായ ഭിക്ഷക്കാരനെങ്കിലും മികവുറ്റ സാമ്പത്തിക വിദഗ്ദനെപ്പോലെയാണ് നാണയപ്പെരുപ്പത്തെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും നികുതിവെട്ടിപ്പിനെക്കുറിച്ചുമുള്ള അഭിപ്രായപ്രകടനം. ചിത്രത്തിലെ പ്രസക്തമായ സംഭാഷണവും ദൃശ്യവുമാണ് പ്രധാനമന്ത്രിയുടെ ഉൾകണ്ണ് തുറപ്പിക്കാൻ പ്രേരകമായതെന്ന് തമിഴകവും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിക്കുന്നു .
Sorry, there was a YouTube error.