Categories
news

നോട്ടുകള്‍ അസാധുവാക്കിയത് ബിജെപിക്ക് കനത്ത തിരിച്ചടി.

മുംബൈ : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ പനവേല്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപിയ്ക്ക് കനത്ത പരാജയം
നേരിടേണ്ടി വന്നത്. കര്‍ഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 17 സീറ്റിലും ബിജെപി തോറ്റു.

bjp-flag

കര്‍ഷകരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പെസന്റ്സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ടി ഓഫ് ഇന്ത്യയാണ് ബിജെപിയെ തറപറ്റിച്ചത്. 17ല്‍ 15 സീറ്റും പി ഡബ്ലിയു പി നേടി. പി ഡബ്ലിയു പി സഖ്യകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും ഓരോസീറ്റ് വീതം നേടി.
25 വര്‍ഷത്തിന് ശേഷമാണ് കര്‍ഷക സമിതിയിലേക്ക് കോണ്‍ഗ്രസിന് ഒരു പ്രതിനിധിയെ ലഭിക്കുന്നത്.

bjp-flag-supporters

കര്‍ഷകസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കനത്ത പരാജയം, അവരുടെ അവസാനത്തിന്റെ ആരംഭമാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ്മ മേനോന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍
നടപടിയ്ക്കെതിരായ പ്രതികരണത്തിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *