Categories
news

നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെച്ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത.

ന്യൂഡല്‍ഹി:   നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെച്ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം. ശിവസേനയും സഖ്യകക്ഷിയായ അകാലിദളും എതിര്‍പ്പുമായി രംഗത്തെത്തി. പുതിയ തീരുമാനം പ്രായോഗികമല്ലെന്നും പണത്തിന്റെ അഭാവം ജനങ്ങളെ  ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ബദാല്‍ പറഞ്ഞു. 50 ദിവസംകൊണ്ട് പുതിയ തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ നടപടി കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കേണ്ടതായിരുന്നു. സ്വന്തം പണം കിട്ടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11111
ശിവസേന തലവന്‍ ഉദ്ധവ്താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത്  നേരത്തെ രംഗത്തെത്തിയിരുന്നു. മോദിക്ക് ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണം അവിടെയാണ് കള്ളപ്പണമുള്ളത്. അവയെ തിരികെ കൊണ്ടുവരികയാണ് വേണ്ടത്. മറിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. ജനങ്ങള്‍ നരേന്ദ്ര മോദിയെ അമിതമായി വിശ്വസിക്കുന്നുണ്ട്. അവരുടെ വിശ്വാസം തകര്‍ക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. അതിനിടെ, നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതിനായി നാലുദിവസംവരെ നീക്കിവയ്ക്കാവുന്നതാണെന്നും ബിജെപി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ബിജെപിയുടെ പ്രതികരണം. അതേസമയം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്നും രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും ഇന്ന്  ചേർന്ന എന്‍ഡിഎ യോഗത്തിൽ  നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

modi

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest