Categories
നൊബേല്‍ പുരസ്കാരം സ്വീകരിക്കാന്‍ ബോബ് ഡിലന് എത്തില്ല.
Trending News




കോപ്പന്‍ഹേഗന്‍: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം സ്വീകരിക്കാന്‍ താന്‍ എത്തില്ലെന്ന് പുരസ്കാര ജേതാവായ ബോബ് ഡിലന് അറിയിച്ചു. ഡിസംബര്‍ 10നാണ് സ്റ്റോക്ഹോമില് നൊബേല്‍ പുരസ്കാരദാന ചടങ്ങ് നടക്കുക. പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അസൗകര്യം ചൂണ്ടിക്കാണിച്ച് ബോബ് ഡിലന് സ്വീഡിഷ് അക്കാദമിക്ക് കത്ത് അയച്ചിട്ടുണ്ട്.
Also Read
പുരസ്കാരം ലഭിച്ചതില്‍ താന്‍ അങ്ങേയറ്റം നന്ദിയും സന്തോഷവും ഉള്ളവനാണെന്നും എന്നാല്‍ പുരസ്കാരദാന ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ പുരസ്കാര ജേതാക്കള്‍ എത്താതിരിക്കുകയെന്നത് അത്യപൂര്‍വ്വമാണെന്ന് സ്വീഡിഷ് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് പറഞ്ഞു.
ഡിലന്റെ തീരുമാനം അക്കാദമി ഉള്‍ക്കൊള്ളുന്നു. എന്നാല്‍, ഡിലനുവേണ്ടി ഉത്തരവാദപ്പെട്ട ആരെങ്കിലും ചടങ്ങില്‍ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് സാറ കൂട്ടിച്ചേര്‍ത്തു. വിഖ്യാത ഗാനരചിതാവും ഗായകനുമായ ബോബ് ഡിലനെ അമേരിക്കന്‍ ഗാന പാരമ്പര്യത്തിന് നല്കിയ മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് നൊബേല്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്