Categories
നൈജീരിയയില്‍ ആരാധനാലയം തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു.
Trending News

Also Read
ലാഗോസ്: തെക്ക് കിഴക്കന്‍ നൈജീരിയയില്‍ ലാഗോസിനടുത്ത് ഉയോ നഗരത്തിലെ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഇരുന്നൂറോളം പേര്‍ മരിച്ചു. റെയിനേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ കീഴില്‍ പുതുതായി നിര്‍മ്മിച്ച പള്ളിയിലാണ് അതിദാരുണമായ അത്യാഹിതമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഈ ദേവാലയത്തില്‍ നടക്കേണ്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ തിരക്കിട്ട് പണി തീര്‍ക്കുകയായിരുന്നുവത്രെ. ചടങ്ങിനുമുന്‍പ് പണി പൂര്‍ത്തിയാക്കുന്നതിന് സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.
Sorry, there was a YouTube error.