Categories
നോട്ട് വിതരത്തിന് വ്യോമസേന വിമാനങ്ങളും.
Trending News




Also Read
ന്യൂഡൽഹി: നോട്ട് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമാകാൻ പുതിയ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കുന്നത് വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിക്കും. ഇതിലൂടെ പുതിയ നോട്ടുകളെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തിൽ നിന്ന് ആറ് ദിവസമായി കുറക്കാൻ കഴിയുെമന്നാണ് പ്രതീക്ഷ.
നഗരങ്ങൾക്കു പുറമെ ഗ്രാമപ്രദേശങ്ങളിലും പുതിയ നോട്ടുകൾ എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ പ്രസ്സുകളിൽ നിന്ന് പുതിയ നോട്ടുകൾ ബാങ്കുകളിലെത്തിക്കാൻ 21 ദിവസമെടുക്കും. വ്യോമസേന വിമാനങ്ങളുടെയും സഹായം ലഭിച്ചാൽ ആറു ദിവസം കൊണ്ട് നോട്ടുകൾ ബാങ്കുകളിൽ എത്തിക്കാൻ സാധിക്കും. നഗരപ്രദേശങ്ങളിൽ അടുത്ത ആഴ്ചയോടെ നോട്ട് പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാൻ 2017 ജനുവരി 15 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്