Categories
news

നിലമ്പൂരില്‍ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി അജിതയുടെ മൃതദേഹം സംസ്കരിച്ചു.

കോഴിക്കോട്: നിലമ്പൂരില്‍ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട  മാവോയിസ്റ്റ് അജിതയുടെ മൃതദേഹം കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്‌മശാനത്തില്‍ സംസ്കരിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍.

സുഹൃത്തുക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി ഒരു മണിക്കൂര്‍ നേരം അനുവദിച്ചിരുന്നു. നവംബര്‍ 24ന് കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് അജിതയും മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും കൊല്ലപ്പെട്ടത്.

 

0Shares

The Latest