Categories
‘നിര്‍ഭയ’യെ ഓര്‍ക്കുക; ന്യൂഡല്‍ഹി സ്ത്രീപീഡനത്തില്‍ ലോക റെക്കോര്‍ഡിലേക്കോ?
Trending News




ന്യൂഡല്‍ഹി: ബെംഗളൂരുവിന് പിന്നാലെ രാജ്യതലസ്ഥാനത്തും ലൈംഗികാതിക്രമം. പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വച്ചാണ് സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Also Read
യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചവര്‍ പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു. ഏതാനും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മദ്യലഹരിയിലാണ് സംഘം ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വാഹനം അടക്കമുള്ളവ അക്രമികള്‍ കേടുവരുത്തി. പ്രദേശത്തെ പോലീസ് എയ്ഡ് പോസ്റ്റിന് തീവച്ചു.
20 ഓളം പേര് ഉള്‍പ്പെട്ട സംഘം സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് യുവതിയെ അക്രമികളില്‍നിന്ന് രക്ഷപെടുത്തുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. നിര്‍ഭയയിലൂടെ സ്ത്രീത്വം ചവിട്ടിമെതിച്ച് കശക്കിയെറിഞ്ഞ ന്യൂഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ സാധിക്കാത്ത അവസ്ഥ അനുദിനം വര്‍ധിക്കുമ്പോഴും ഭരണകൂടത്തിന് കുലുക്കമേതുമില്ല!.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്