Categories
news

നിരോധിച്ച 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഇന്ന് അവസാനിക്കും.

ന്യൂഡല്‍ഹി: അത്യാവശ്യ സേവനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു. വിവിധ ബില്ലുകൾ അടയ്ക്കുന്നതിനും ആശുപത്രികളിലും സര്‍ക്കാര്‍ നിയന്ത്രിത മില്‍ക്ക് ബൂത്തുകളില്‍ നിന്ന് പാല്‍ വാങ്ങുന്നതിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഇളവ് അനുവദിച്ചിരുന്നു.

പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഡിസംബര്‍ 2ന്  അവസാനിച്ചിരുന്നു. നവംബർ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം 72 മണിക്കൂര്‍ മാത്രമായിരുന്നു പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് നീട്ടി നല്‍കുകയായിരുന്നു. ഇളവിന്റെ ആനുകൂല്യം ഉപയോഗിച്ച് വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇളവ് നീട്ടാതിരിക്കാന്‍ ഇതും  ഒരു കാരണമാണെന്ന്  ശക്തികാന്ത ദാസ് വ്യക്തമാക്കി.

 

0Shares