Categories
നാല്‍പത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം.
Trending News

Also Read
ഗോവ: ഇന്ത്യയുടെ നാല്‍പത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്ഐ) ഇന്ന് തുടക്കമാകും. അയ്യായിരത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ബോളിവുഡ് താരം അജയ് ദേവ്ഗണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി എത്തുന്നത്. പോളിഷ് സംവിധായകന്‍ ആന്ദ്രെ വെയ്ദയുടെ അവസാന ചിത്രമായ ‘ആഫ്റ്റര്‍ ഇമേജാണ്’ ഉദ്ഘാടന ചിത്രം. മേളയുടെ വേദികളിലൊന്നായ കലാ അക്കാദമിയിലായിരിക്കും ഉദ്ഘാടനത്തിനു ശേഷം ‘ആഫ്റ്റര്‍ഇമേജ്’ പ്രദര്‍ശിപ്പിക്കുക.
1032 എന്‍ട്രികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 194 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമാകുന്നത് മലയാളി സംവിധായകന്‍ ജി.പ്രഭയുടെ ‘ഇഷ്ടി’ എന്ന സംസ്‌കൃതചിത്രമാണ്. എന്‍ട്രികളുടെ കാര്യത്തില്‍ ഇത്തവണ റെക്കോര്‍ഡ് ആണെന്നും സെലക്ഷന്‍ ജൂറി പറയുന്നു.
Sorry, there was a YouTube error.