Categories
news

നാലു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം സിറിയന്‍ സൈന്യം അലപ്പോ തിരിച്ചു പിടിച്ചു.

സിറിയ: സിറിയയിലെ അലപ്പോയില്‍ വിമതരും സിറിയന്‍ സൈന്യവും നടത്തിയ പോരാട്ടത്തിന് വിരാമമായി. നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തതായി സിറിയന്‍ സൈന്യം അറിയിച്ചു. നാലു വര്‍ഷമായി അലപ്പോയുടെ നിയന്ത്രണത്തിന് വിമതരും സൈന്യവും തമ്മില്‍ അതി രൂക്ഷമായ പോരാട്ടമാണ് നടത്തിയത്.

അതേ സമയം സൈന്യം അലപ്പോയില്‍ കൂട്ടക്കുരുതിയാണ് നടത്തിയതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞിരുന്നു. വീടുകളില്‍ അതിക്രമിച്ചു കയറി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ദയം കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവര്‍ ആരോപിക്കുകയുണ്ടായി.

0Shares