Categories
നായികയ്ക്ക് നൃത്തമാടാൻ 14 കിലോ സ്വർണ്ണ വസ്ത്രം!…
Trending News




Also Read
ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ ഒരു ഗാനരംഗത്തില്‍ നായിക അഭിനയിക്കുന്നത് 14 കിലോ ഭാരമുള്ള സ്വർണ്ണ കുപ്പായം ധരിച്ച് ! പ്രമുഖ നടൻ നാഗാര്‍ജുന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ഭക്തി ചിത്രം “ഓം നമോ വെങ്കിടേശായ”യിലെ ഗാനരംഗത്തിലാണ് നായികയായ പ്രഗ്യ ജയ്സ്വാള്‍ ഇത്രയും വില കൂടിയ സ്വർണ്ണക്കുപ്പായം അണിഞ്ഞ് അഭിനയിക്കുന്നത്.
ഗാന ചിത്രീകരണ രംഗം കണ്ട ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയി. അടിമുടി പൊന്നു കൊണ്ടു നെയ്‍ത “ലെഹംഗ”യും അണിഞാണ് അവർ ആടിപ്പാടി രംഗത്തെത്തിയത്. പലരുടെയും കണ്ണ് മഞ്ഞളിച്ചുപോയി. നോട്ട് അസാധുവാക്കലിനെ തുടർന്ന് ദുരിതക്കയത്തിലാണ്ട ജനങ്ങളിൽ അവിശ്വസനീയമായ ഈ ആർഭാട കാഴ്ച ഏറെ മനോവേദന ഉളവാക്കി.
സിനിമയുടെ ചിത്രീകരണം കാണാൻ എത്തിയ പലരുടെയും മുഖ ഭാവങ്ങളിൽ അത് പ്രകടമായിരുന്നു. ചിലർ സങ്കടത്തോടെ പറഞ്ഞു: തീർച്ച, ഇത് ദൈവം പൊറുക്കില്ല… തിരുമല തിരുപ്പതി വെങ്കിടേശ്വരന്റെ ഭക്തനായ ഒരാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അറിയുന്നു. കെ. ഭാര്‍ഗവേന്ദ്ര റാവുവാണ് ഈ സിനിമയുടെ സംവിധായകന്‍.
Sorry, there was a YouTube error.