Categories
നവജാത ശിശുക്കളെ വില്‍ക്കുന്ന എട്ടംഗ സംഘം പിടിയില്‍.
Trending News

Also Read
കൊല്‍ക്കത്ത: നവജാത ശിശുക്കളെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി വില്‍ക്കുന്ന എട്ടുപേര്‍ പോലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയായ നസ്മബീബിയടക്കമുള്ളവരാണ് പിടിയിലായത്. നവജാത ശിശുക്കളെ വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പോലീസ് നടത്തിയ റെയ്ഡില്‍ നഴ്‌സിംഗ് ഹോമിലെ മെഡിക്കല്‍ റൂമില്‍ നിന്ന് പെട്ടിയിലാക്കിയ നിലയില്‍ മൂന്നു കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതില്‍ ഒരു കുഞ്ഞ് ജനിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളു എന്ന് പോലീസ് അറിയിച്ചു. ഗര്‍ഭിണികളാകുന്ന അവിവാഹിതരായ യുവതികള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഗര്‍ഭഛിത്രം നടത്താതിരിക്കാന്‍ നഴ്‌സിംഗ് ഹോമുകാര്‍ ലക്ഷങ്ങള്‍ നല്‍കിയിരുന്നു. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും.
പിന്നീട് ഇവിടെ നിന്നാണ് വില്‍പ്പനക്കാര്‍ക്ക് നല്‍കുക. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വരെ 25 കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ഇവര്‍ വിറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആണ്‍കുഞ്ഞിന് മൂന്ന് ലക്ഷവും പെണ്‍കുഞ്ഞിന് ഒരു ലക്ഷവുമാണ് നേഴ്സിംഗ് ഹോം വില നല്‍കിയിരുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ നല്‍കാനാവൂ എന്നും പോലീസ് പറഞ്ഞു.
Sorry, there was a YouTube error.