Categories
news

നബിദിനാശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധിപന്‍.

ദുബായ്: ദൈവസൃഷ്ടികളില്‍ ഏറ്റവും വിശുദ്ധമായതാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ മഹോന്നത വ്യക്തിത്വമെന്ന് യു.എ.ഇ. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രസ്താവിച്ചു. രാജ്യവും ലോകവും നബിദിനം ആചരിക്കുന്ന വേളയില്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ അദ്ദേഹം മുഹമ്മദ് നബിയെ കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.

 

കരുണയുടെയും സമാധാനത്തിന്റെയും ശാന്തിയുടെയും സമസ്ത നന്മകളുടെയും സന്ദേശവാഹകനാണ് നബി. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ആള്‍ രൂപമായ മുഹമ്മദ് നബിയെ മനസ്സിലാക്കുന്നതിന് ലോക ജനതയ്ക്ക് കൈവന്നിട്ടുള്ള ഏറ്റവും വിലപ്പെട്ട അവസരമാണ് നബിദിനമെന്നും ദുബായ് ഭരണ നായകനായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest