Categories
news

നടന്‍ മമ്മൂട്ടിയെ അവതാര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കാന്‍ നീക്കം.

കൊച്ചി: ‘അവതാര്‍’ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മമ്മൂട്ടിയെയും പ്രതി ചേര്‍ത്തേക്കും. ഇതുസംബന്ധിച്ചു നിക്ഷേപകര്‍ സമര്‍പ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. 150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് അവതാര്‍ ഉടമകള്‍ നടത്തിയതെന്നായിരുന്നു പരാതി. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് അവതാര്‍ ഉടമകള്‍ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നുവത്രെ. സംഭവത്തില്‍ നേരത്തെ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ മൂന്നു ഉടമകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
450 നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടതെന്നും 150 കോടിയാണു ഉടമകള്‍ തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് നടപടികളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉടമകള്‍ക്കെതിരെ പരാതി നല്‍കിയ നിക്ഷേപകര്‍ ബ്രാന്‍ഡ് അംബാസഡറായ മമ്മൂട്ടിക്കെതിരെയും നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചിരുന്നു.
മമ്മൂട്ടിയിലുള്ള വിശ്വാസം കൊണ്ടാണ് തങ്ങളെല്ലാം സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉടമകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയതായും പണം വൈകാതെ തിരിച്ചുതരാമെന്ന്‌ പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ലെന്ന്‌ നിക്ഷേപകര്‍ ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest