Categories
നടന് കമലഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു.
Trending News

ചെന്നൈ: വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിച്ചിരുന്ന നടന് കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷത്തെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി തന്നെയാണ് തന്റെ ബ്ലോഗിലൂടെ പറയുന്നത്. എന്നെ സംബന്ധിച്ചടത്തോളം ജീവിതത്തിലെ ഏറ്റവും മനഃപ്രയാസം ഉണ്ടാക്കുന്ന തീരുമാനമാണ് താന്‍ എടുക്കുന്നത്. ഞാനും കമല്‍ഹാസനും വേര്‍പിരിയുകയാണ്. പതിമൂന്നുവര്ഷമായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ എടുത്തിട്ടുള്ളതില് ഏറ്റവും മനഃക്ലേശമുണ്ടാക്കുന്ന തീരുമാനമാണ് ഇത്.
പരസ്പരമുള്ള ബന്ധങ്ങള്‍ക്കിടെ രണ്ടുപേരുടെയും വഴി വ്യത്യസ്മാകുന്ന അവസ്ഥ അത്ര സുഖകരമല്ല. ഒന്നുകില്‍ ഒരാള്‍ മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുക അല്ലെങ്കില്‍ ഏകാന്തതയെന്ന സത്യത്തിലേക്ക് നടന്നു നീങ്ങുക. ഇതെന്റെ മനസ്സില്‍ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രണ്ടു വര്‍ഷം വേണ്ടി വന്നു.
ഒരു ബന്ധത്തിനിടെ വേര്‍പിരിയുക എന്നത് എളുപ്പമായ കാര്യമല്ല. ഒന്നുകില്‍ കണ്ട സ്വപ്നങ്ങളെ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യുക അല്ലെങ്കില്‍ ഏകാന്തതയിലേക്ക് നീങ്ങുക.
സിനിമയില്‍ വന്ന കാലം മുതലേ ഒരു കമല്ഹാസന് ആരാധികയാണ് ഞാന്‍. അത് ഞാന്‍ ഇനിയും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളില്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളിലെയും കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ സാധിച്ചു. അതെല്ലാം എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. ഇനിയും അദ്ദേഹത്തിന് ഒരുപാട് ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെയെന്ന് പറഞ്ഞു കൊണ്ടാണ് ഗൗതമി പോസ്റ്റ് അവസാനിപ്പിച്ചത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്