Categories
ദോഹയിലെ ഇന്ത്യന്‍ എംബസി കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.
Trending News

Also Read
ദോഹ: ഇന്ത്യന്‍ എംബസി നേരിട്ടും ഐ.സി.സി സെന്റര്‍ വഴിയും നടത്തി വരുന്ന പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, സേവനങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിന് കമ്പനികളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മേഖലയില്‍ പരിചയ സമ്പത്തും യോഗ്യതയുമുള്ള കമ്പനികളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. എംബസിയുമായി ഉണ്ടാക്കുന്ന കരാര്‍ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിസ അപേക്ഷകള്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയത് എടുക്കല്‍, മറ്റു കോണ്‍സുലാര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നീ കാര്യങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക.
സാങ്കേതികമായും വാണിജ്യപരമായും യോഗ്യത നേടുന്ന കമ്പനിയുമായാണ് കരാര്‍ ഉണ്ടാക്കുകയെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അവകാശം ദോഹ ഇന്ത്യന്‍ എംബസിക്കായിരിക്കുമെന്നും അറിയിപ്പുണ്ട്.
Sorry, there was a YouTube error.