Categories
ദേ വന്നു…..ദാ പോയി….. ഒരൊറ്റ നാളില്‍ ടാക്സി ഡ്രൈവറുടെ അക്കൗണ്ടില്‍ വന്നു പോയത് 9,000 കോടി!
Trending News




Also Read
ചണ്ഡീഗഢ്: ഈ മാസം നാലിനാണ് ടാക്സി ഡ്രൈവറായ ബല്‍വീന്ദര്‍ സിംഗിന് തന്റെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി അളവില്ലാത്ത തുക വന്നുചേര്‍ന്നതായി മൊബൈല്‍ ഫോണ്‍ സന്ദേശം ലഭിച്ചത്. അവിശ്വസനീയമായ ആ വിവരം ബല്‍വീന്ദര്‍ സിംഗിന്റെ ഹൃദയം ഇളക്കിമറിച്ചു. ഒരു നിമിഷം കൊണ്ട് കുചേലനായ ആള് കുബേരനായി മാറിയതിന്റെ ആഹ്ലാദനിര്വൃതിയിലമര്ന്നു ചണ്ഡീഗഢിലെ ആ പാവം ടാക്സി ഡ്രൈവര്‍. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടില്‍ 98,05,95,12,231 കോടി രൂപ വന്നുചേര്‍ന്ന വിവരം അറിഞ്ഞത്. അത്ഭുതവിവശനായ ബല്‍വീന്ദര്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ പലതവണ ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണുണ്ടായത്.
എന്നാല്‍ ബാങ്ക് അധികൃതര്‍ അയാളുടെ പാസ്ബുക്ക് വാങ്ങി വയ്ക്കുകയും 7ാം തീയ്യതിക്കു ശേഷം പുതിയ പാസ്ബുക്ക് തിരികെ നല്‍കുകയും ചെയ്തു. പുതിയ പാസ്ബുക്കില്‍ നേരത്തെ കയറിയ ഭീമമായ തുകയുടെ എന്‍ട്രി കാണിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാലയില്‍ നിന്നെടുത്ത അക്കൗണ്ടിലാണ് പണം വരികയും അതിന്റെ അടുത്ത ദിവസം തന്നെ അപ്രത്യക്ഷമാവുകയും ചെയ്തത്.
ബല്‍വീന്ദറിന്റെ അക്കൗണ്ടിലേക്ക് 200 രൂപയുടെ നിക്ഷേപത്തിന്റെ ഒരു എന്‍ട്രി രേഖപ്പെടുത്തിയപ്പോള്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ തുക രേഖപ്പെടുത്തുന്ന കോളത്തില്‍ 11 അക്ക ബാങ്കിംങ് ലെഡ്ജര്‍ അക്കൗണ്ട് നമ്പര്‍ അബദ്ധത്തില്‍ രേഖപ്പെടുത്തിപോയതാണെന്നും അമളി പറ്റിയത് മനസ്സിലാക്കിയതിനാല്‍ പിറ്റേന്നു തന്നെ പണം പിന്‍വലിക്കുകയും ചെയ്തെന്നാണ് സംഭവത്തെക്കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ സന്ദീപ് ഗാര്‍ഗ് പ്രതികരിക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്