Categories
news

ദേശീയഗാന വിവാദം: ബി ജെ പിക്ക് ചുട്ട മറുപടിയുമായി-മുഖ്യമന്ത്രി.

തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ സംവിധായകന്‍ കമലിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേളയിലെ ദേശീയഗാന വിവാദത്തെ സംഘപരിവാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കമലിനെതിരെയുണ്ടായ പ്രതിഷേധത്തിന് പിന്നില്‍ സംഘപരിവാറാണെന്നും ഇതിനതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.

കമലിന്റെ പേര് കമാലുദ്ദീന്‍ എന്നുച്ഛരിച്ചത് വര്‍ഗീയ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കമലിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംഘപരിവാര്‍ ശ്രമിക്കേണ്ട കാര്യമില്ല ഇത്തരം ശ്രമങ്ങളെ കേരളത്തില്‍ അനുവദിക്കില്ലെന്നും ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്നാണ് ബിജെപിയും പോഷക സംഘടനകളും കമലിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരികയും കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിനു മുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്‌തിരുന്നു.

0Shares

The Latest