Categories
news

ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം: വെളിപ്പെടുത്തല്‍ എട്ടുവര്‍ഷത്തിനു ശേഷം.

കോട്ടയം: തലയോലപ്പറമ്പില്‍ എട്ടു വര്‍ഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരന്‍ മാത്യുവിനെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തല്‍. കള്ള നോട്ട് കേസില്‍ പിടിയിലായ ടി.വി പുരം സ്വദേശി അനീഷാണ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് പോലീസിനെ അറിയിച്ചത്. പ്രതിയുടെ പിതാവ് വാസുവാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.

വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അനീഷിനെ ചോദ്യം ചെയ്തത്. പ്രതി അനീഷ് മാത്യുവിന്റെ കൈയ്യില്‍ നിന്നും വീടും സ്ഥലവും ഈടായി നല്‍കി പണം വാങ്ങിയിരുന്നു. പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ മാത്യു പറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അനീഷ് പോലീസിനോട് പറഞ്ഞത്.

മാത്യുവിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് ബഹുനില കെട്ടിടമാണുള്ളത്. മൃതദേഹത്തിനായി പോലീസിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

0Shares

The Latest