Categories
news

ദുബൈ വാട്ടര്‍ കനാല്‍ ഇന്നുമുതല്‍ നഗരസഞ്ചാരികള്‍ക്ക് സ്വന്തം.

ദുബൈ: നഗരസഞ്ചാരം കൂടുതല്‍ ആകര്‍ഷകവും പ്രകൃതിസൗഹൃദവുമാക്കാന്‍ ദുബൈ വാട്ടര്‍ കനാല്‍. ഷിന്ദഗയില്‍ നിന്ന് തുടങ്ങി റാസല്‍ഖൂറില്‍ അവസാനിക്കുന്ന പ്രകൃതിദത്ത ജലാശയത്തെ നഗരഹൃദയത്തിലൂടെ നീട്ടി അറേബ്യന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിച്ചിരുന്നു. കനാലിന്റെ ഉദ്ഘാടനം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ബുധനാഴ്ച നിര്‍വഹിച്ചു.

dubai-water-1canal

കനാലിന് ഇരുവശത്തുമായി 6.4 കിലോമീറ്റര്‍ നീളത്തില്‍ പുതിയ വാട്ടര്‍ ഫ്രണ്ട് നഗര പ്രദേശവും വികസിപ്പിക്കും. പുതിയ കനാല്‍ വന്നതോടെ ബര്‍ദുബൈ, സബീല്‍, കറാമ, ഊദ് മത്തേ, സത്വ തുടങ്ങി ഓള്‍ഡ് ദുബൈ എന്നറിയിപ്പെടുന്ന പ്രദേശം ഒരു ദ്വീപായി മാറിയിരിക്കുകയാണ്.

2016_canal_baseമെയ്ഡന്‍ ആന്റ് മെരാസുമായി ചേര്‍ന്ന് 2.7 ദശലക്ഷം ദിര്‍ഹം ചെലവിട്ട് 2013 ഒക്ടോബര്‍ 2 നാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പാതനിര്‍മാണം തുടങ്ങിയത്.

dubai-canal1

പാലങ്ങളില്‍ എലവേറ്ററുകളും സൈക്കിള്‍ യാത്രികര്‍ക്കായുള്ള വഴികളും ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര രംഗത്തും വാണിജ്യമേഖലയിലും മികച്ച കുതിപ്പിന് വഴിവെക്കുന്നതാണ് പുതിയ പാത.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest