Categories
കാവ്യ-ദിലീപ് വിവാഹം: തന്നെ പ്രതികൂട്ടിലാക്കരുതെന്ന് നാദിര്‍ഷ.
Trending News

Also Read
കൊച്ചി: പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ‘ദിലിപ്-കാവ്യ വിവാഹം’. എല്ലാ മാധ്യമങ്ങളും ഈ വിവാഹത്തെ ശരിക്കും കൊണ്ടുപിടിച്ച് ആഘോഷിക്കുകയായിരുന്നു. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ ചുറ്റിപറ്റിയുള്ള ചില വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മലയാളമനോരമ ആഴ്ചപ്പതിപ്പില്‍ വന്നിട്ടുണ്ട്.
ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വസ്തുതകള്‍ സത്യവിരുദ്ധമാണെന്ന് നാദിര്‍ഷ തുറന്നടിച്ചു. മഞ്ജു വാര്യരുമായുള്ള വിവാഹത്തിന് ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ എതിരായിരുന്നുവെന്നും എന്നാല്‍, കാവ്യയുമായുള്ള വിവാഹത്തിന് ചുക്കാന്‍ പിടിച്ചത് നാദിര്‍ഷ ആണെന്നുമാണ് മനോരമ ആഴ്ച്ചപ്പതിപ്പില്‍ വന്നത്. ആഴ്ചപ്പതിപ്പിലെ ഈ പരാമര്‍ശത്തോട് ക്ഷോഭത്തോടെയാണ് നാദിര്‍ഷ പ്രതികരിച്ചത്. ദിലീപിന്റെ രഹസ്യസൂക്ഷിപ്പുകാരനല്ല ഞാനെന്ന് ദുബായില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞു.
‘ആദ്യ വിവാഹം ബഹിഷ്‌കരിച്ച നാദിര്‍ഷ ഇതിനു ചുക്കാന്‍ പിടിച്ചത് എന്തുകൊണ്ട് ‘ എന്ന തലക്കെട്ടിലായിരുന്നു ആഴ്ച്ചപ്പതിപ്പില്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചത്. ദിലീപിന്റെ രഹസ്യം സൂക്ഷിക്കുന്നത് തന്റെ ജോലിയല്ല. എല്ലാവരെയും പോലെ തലേദിവസമാണ് താനും വിവാഹക്കാര്യം അറിഞ്ഞത്. ‘എടാ നാളെ രാവിലെ 9.30നും 10നുമിടയ്ക്ക് ഇങ്ങനെയൊരു സംഭവമുണ്ടെന്നും നീ വരണമെന്നുമാണ് ‘ദിലീപ് പറഞ്ഞത്.
വേദനാജനകമായ കാര്യമെന്തെന്നു പറഞ്ഞാല്‍ ഇവര്‍ (ആഴ്ച്ചപ്പതിപ്പ്) എന്നോടു ഫോണിലോ നേരിട്ടോ വിവരങ്ങള്‍ തിരക്കാതെ സ്വയം സൃഷ്ടിയാക്കുകയാണ് ഉണ്ടായത്. അതില്‍ തനിക്കൊരു പങ്കുമില്ലെന്ന് നാദിര്‍ഷ പറഞ്ഞു. ആഴ്ച്ചപ്പതിപ്പ് വിറ്റുപോകാന്‍ ഇങ്ങനെ ചീപ്പായി ചെയ്യരുതായിരുന്നു. വാരിക വിറ്റഴിക്കാന്‍ സൗഹൃദം മുറിപ്പെടുത്തുന്നത് തീരെ ശരില്ലെന്ന് നാദിര്‍ഷ രോഷവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. അസത്യ വാര്‍ത്ത പ്രസിദ്ധീകരിച്ച ആഴ്ച്ചപ്പതിപ്പിനെതിരെ കേസ് കൊടുക്കുമെന്ന് നാദിര്‍ഷ അറിയിച്ചു.
Sorry, there was a YouTube error.