Categories
news

ദമ്മാമിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച: സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമൊഴിവായി.

ദമ്മാം: ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടലില്‍ ചോര്‍ച്ച നിയന്ത്രിക്കുകയും വന്‍ അപകടം ഒഴിവാകുകയും ചെയ്തു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വാതം ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്.

നൈട്രോസ് ഓക്‌സൈഡിന്റെ വിവിധ ഘടകങ്ങളടങ്ങിയ വാതകമാണ് ചോര്‍ന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കും മോട്ടോറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വാതകമാണിത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്‌ത്യേഷ്യയായും ഈ വാതകം ഉപയോഗിക്കാറുണ്ട്. വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന മെറ്റല്‍ ടാങ്കില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. അന്തരീക്ഷ താപനിലയില്‍ വന്ന മാറ്റമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest